ശബരിമലയിൽ നെയ്യഭിഷേകത്തിനുള്ള നിയന്ത്രണം നീക്കിയേക്കും

ശബരിമലയിൽ നെയ്യഭിഷേകത്തിനുള്ള നിയന്ത്രണവും ഉടൻ നീക്കിയേക്കും.പമ്പാ സ്‌നാനം, നീലിമല കയറ്റം തുടങ്ങിയ അനുവദിച്ചിട്ടും നെയ്യഭിഷേകം ഇപ്പോഴും നിയന്ത്രിച്ചിരിക്കുകയാണ്. ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടു വരുന്ന നെയ്യ് ശ്രീകോവിലിൽ അഭിഷേകം ചെയ്തു നൽകാൻ അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് വീണ്ടും ആവശ്യപ്പട്ടിട്ടുണ്ട്

രണ്ട് ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.