പിണറായിക്ക് ഇമ്രാൻ ഖാൻ്റെ മാനസികാവസ്ഥ: ബി.ജെ.പി

മതമൗലികവാദികളെ ന്യായീകരിക്കുന്ന പാക് പ്രധാനമന്ത്രി ഇമാൻ ഖാൻ്റെ മാനസികാവസ്ഥയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് ബി.ജെ.പി. ഭക്ഷണത്തിൽ തുപ്പുന്ന നിലപാടിനെ എതിർക്കുന്നവരോട് ഐക്യദാർഡ്യം പ്രകടിപ്പിച്ചതിനാണ് കെ.സുരേന്ദ്രനെതിരെ കേസെടുത്തത്. ഇത് മുസ്ലിം തീവ്രവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ ആരോപിച്ചു.

കോഴിക്കോട് മന്ത്രി മുഹമ്മദ് റിയാസിനെതിരെയും മകൾ വീണക്കെതിരെയും വ്യഭിചാരികൾ എന്ന് ലീഗ് നേതാവ് വിളിച്ചിട്ടും കേസെടുക്കാൻ ധൈര്യമില്ലാത്ത ഭീരുവാണ് പിണറായി എന്നും ബിജെപി ആരോപിച്ചു.