കടിച്ചാൽ പൊട്ടാത്ത വാക്കുമായി തരൂർ : പ്രയോഗം ബിജെപി സർക്കാരിനെതിരെ

കടിച്ചാൽ പൊട്ടാത്ത ഒരു വാക്കുമായി തരൂർ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് ‘ അലഡോക്‌സോഫോബിയ’ .

ഇത്തവണ ബിജെപി സർക്കാരിനെതിരായിരുന്നു പ്രയോഗം. അഭിപ്രായങ്ങളോടുള്ള അകാരണഭയം എന്നതാണ് അലഡോക്‌സോഫോബിയയുടെ അർത്ഥം. ഉത്തർ പ്രദേശിലെ ബിജെപി സർക്കാർ ജനങ്ങൾക്ക് മേൽ രാജ്യദ്രോഹവും യുഎപിഎയും ചുമത്തുന്നത് അലഡോക്‌സോഫോബിയ കാരണമാണെന്നാണ് തരൂർ പറഞ്ഞത്.