മുഹമ്മദ്‌ റിയാസിനെതിരായ വിവാദ പരാമർശത്തില്‍ ഖേദപ്രകടനവുമായി മുസ്‍ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായി

മന്ത്രി മുഹമ്മദ്‌ റിയാസിനെതിരായ വിവാദ പരാമർശത്തില്‍ ഖേദപ്രകടനവുമായി മുസ്‍ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായി. സൂചിപ്പിക്കാൻ ഉദ്ദേശിച്ചത് വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണെന്നും ആരെയും വ്യക്തിപരമായി വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സംഭവം വിവാദമായതില്‍ ദുഃഖമുണ്ടെന്നും അബ്ദുറഹ്മാൻ കല്ലായി പറഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചില്‍ വെച്ച് മുസ്‌ലിം ലീഗ് നടത്തിയ വഖഫ് സംരക്ഷണ റാലിയിലായിരുന്നു മുഹമ്മദ് റിയാസും പിണറായി വിജയന്‍റെ മകള്‍ വീണയും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് അബ്ദുറഹ്മാന്‍ കല്ലായിയുടെ വിവാദ പ്രസ്താവന. റിയാസിന്‍റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നുമായിരുന്നു അബ്ദുറഹ്മാന്‍ കല്ലായിയുടെ പ്രസംഗം. പ്രസംഗത്തിനിടെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെയും അബ്ദുറഹ്മാന്‍ കല്ലായി അധിക്ഷേപ വാക്കുകള്‍ പറഞ്ഞു.