വരുണ്‍ സിംഗ് അതീവ ഗുരുതരാവസ്ഥയില്‍

കൂനൂരില്‍ അപകടത്തിൽപ്പെട്ട വ്യോമസേനാ ഹെലികോപ്റ്ററിൽ നിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുണ്‍ സിംഗ് അതീവ ഗുരുതരാവസ്ഥയില്‍. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വരുൺ സിംഗ് അതീവ ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററിലാണ് കഴിയുന്നത്. തമിഴ്‌നാട്ടിലെ വെല്ലിംഗ്ടണിലുള്ള ആശുപത്രിയിലാണ് വരുണ്‍ സിംഗുള്ളത്.

ബിപിൻ റാവത്ത് അടക്കം 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് ഊട്ടിക്ക് സമീപം കുനൂരിൽ ലാൻഡിംഗിന് മിനിറ്റുകൾക്ക് മുമ്പ് വ്യോമസേനയുടെ എം.17 ഹെലികോപ്റ്റര്‍ തകർന്നത്.