പിഎസ്‌സി വഴിയുള്ള വഖഫ് നിയമനം അധാര്‍മികം:വി ഡി സതീശന്‍

വഖഫ് നിയമനം പിഎസ്‌സിക്ക് വിടുന്നത് സംബന്ധിച്ച് യുഡിഎഫ് സ്വീകരിച്ചിരുന്ന നിലപാട് ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.

‘ദേവസ്വം ബോര്‍ഡിന്റെ നിയമനങ്ങളും പിഎസ്‌സിക്ക് വിടരുതെന്നാണ് യുഡിഎഫ് നിലപാട്. ഏതെങ്കിലും സമുദായത്തില്‍പ്പെട്ടവര്‍ക്കോ മതത്തില്‍പ്പെട്ടവര്‍ക്കോ മാത്രമായി പിഎസിസി വിജ്ഞാപനം ഇറക്കുന്നത് നിയമവിരുദ്ധവും അധാര്‍മികവുമാണ്. ദേവസ്വത്തിന്റേതുപോലെ വഖഫ് വിഷയത്തിലും റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുകയാണ് വേണ്ടത്’. പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.അതേസമയം വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട നടപടി ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി സമസ്ത നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. വിഷയത്തില്‍ വിശദമായ ചര്‍ച്ചയാവാമെന്നും അദ്ദേഹം പറഞ്ഞു.