സന്ദീപ് കൊലക്കേസ് :ഡി ജി പിക്ക് പരാതി നൽകി ബിജെപി

പെരിങ്ങര സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകം സിപിഐഎം ആസൂത്രണമെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഐഎമ്മിലെ വിഭാഗീയതയാണ് തിരുവല്ലയിലെ കൊലപാതകത്തിന് കരണമെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.

സിപിഐഎം ഏരിയ സമ്മേളനത്തിലെ വിഭാഗീയതയ്ക്ക് കൊലപാതകത്തിൽ ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.