രാജ്യത്ത് ഒമിക്രോൺ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ വാക്സിനേഷൻ നിർബന്ധമാക്കി പുതുച്ചേരി ഭരണകൂടം. കേന്ദ്രഭരണ പ്രദേശത്തുളള എല്ലാവരും നിർബന്ധമായി കൊവിഡ് വാക്സിൻ സ്വീകരിക്കണമെന്ന ഉത്തരവിറക്കിയത് ആരോഗ്യ ഡയറക്ടറാണ്.
1973ലെ പൊതുജനാരോഗ്യ നിയമപ്രകാരമാണ് വാക്സിൻ നിർബന്ധമാക്കിയിരിക്കുന്നത്. പലയിടത്തും ജനങ്ങൾ വാക്സിനെടുക്കുന്നതിൽ വിമുഖത കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതുച്ചേരി ഭരണകൂടം കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.