കർണാടകയിൽ 29 നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് കൊവിഡ്

കർണാടകയിലെ ശിവമോഗയിൽ 29 നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് കൊവിഡ്. ശിവമോഗയിലെ ഒരു സ്വകാര്യ നഴ്‌സിംഗ് സ്‌കൂളിലെ വിദ്യാർത്ഥികളാണ് പോസിറ്റീവായതെന്നും ഇവരിൽ ഭൂരിഭാഗവും രോഗലക്ഷണങ്ങളില്ലാത്തവരാണെന്നും ഡെപ്യൂട്ടി കമ്മീഷണർ കെ ബി ശിവകുമാർ അറിയിച്ചു.

കർണാടകയിൽ ശനിയാഴ്ച 397 പുതിയ കൊവിഡ് കേസുകളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കർണാടകയിൽ ഈ ആഴ്ച ആദ്യം 2 ഒമിക്രോൺ കേസുകൾ കണ്ടെത്തിയിരുന്നു.