മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ കുറവ്; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ വർധന

 

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ്. 141.9 അടിയാണ് നിലവിലെ ജലനിരപ്പ്. 5 ഷട്ടറുകൾ 60 സെൻറീമീറ്റർ ആണ് ഇപ്പോൾ ഉയർത്തിയിട്ടുള്ളത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു.

അതേ സമയം രാത്രിയിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തരുത് എന്ന കേരളത്തിൻറെ ആവശ്യം ഇന്നലെയും തമിഴ്നാട് അംഗീകരിച്ചില്ല. ഇന്നലെ രാത്രി 11 മണിയോടെ 9 ഷട്ടറുകൾ 60 സെന്റീമീറ്റർ ഉയർത്തി 7200 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിയത്. അധികജലം ഒഴുകി എത്തിയതോടെ പെരിയാറിൽ ആറടിയോളം ജലനിരപ്പ് ഉയർന്നു. ജലനിരപ്പ് 142 അടിയായി തന്നെ ക്രമീകരിക്കാനുള്ള ശ്രമമാണ് തമിഴ്നാട് ഇപ്പോഴും തുടരുന്നത്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ വർധന ഉണ്ട്. അതേ സമയം മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ ഡാം എന്ന ആവശ്യവുമായി ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ചെറുതോണിയിൽ ഇന്ന് ഉപവാസ സമരം നടത്തും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ സമരം ഉദ്ഘാടനം ചെയ്യും.