ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരങ്ങള്‍ മാറ്റിവച്ചു

ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരങ്ങള്‍ മാറ്റിവച്ചു. ടെസ്റ്റ്, ഏകദിന മത്സരങ്ങള്‍ നടക്കും. ട്വന്റി 20 മല്‍സരങ്ങളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. കൊവിഡിന്‍റെ ‘ഒമിക്രോൺ’ വകഭേദത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.

മൂന്ന് വീതം ടെസ്റ്റുകളും ഏകദിനങ്ങളും നാല് ടി20യുമുള്ള ദക്ഷിണാഫ്രിക്ക-ഇന്ത്യ പരമ്പര ഡിസംബര്‍ 17 മുതല്‍ ജനുവരി 26 വരെ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.