മോദിയുടെ മഹിമകൾ പറഞ്ഞാൽ തീരില്ല;അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലെ കേന്ദ്ര നയങ്ങൾ ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥയെ വേഗത്തിൽ കുതിച്ചുയരാൻ സഹായിച്ചുവെന്ന് അമിത് ഷാ. കൊവിഡ് മഹാമാരിക്ക് ശേഷം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥ വേഗത്തിൽ വളർന്നു എന്നും അദ്ദേഹം പറഞ്ഞു.

“ലോകം മുഴുവൻ മഹാമാരിക്കെതിരെ പോരാടുമ്പോൾ, കൊവിഡിന് ശേഷമുള്ള സമ്പദ്‌ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങൾ പ്രധാനമന്ത്രി മോദി എടുത്തിരുന്നു. ആ സമയത്ത് എടുത്ത തീരുമാനം രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥയ്ക്ക് ഗുണം ചെയ്തു,” ഷാ പറഞ്ഞു