പീഡനക്കേസ്: ഡിഎൻഎ ഫലത്തിൽ ആശങ്കയില്ലെന്ന് ബിനോയ് കോടിയേരി

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നുമാരോപിച്ചുള്ള ബീഹാര്‍ സ്വദേശിനിയുടെ പരാതിയിൽ ഡിഎൻഎ പരിശോധനാ ഫലം പുറത്തുവിടുന്നതിൽ ആശങ്കയില്ലെന്ന് ബിനോയ് കോടിയേരി. ഡിഎൻഎ ഫലം പരസ്യപ്പെടുത്തണമെന്ന യുവതിയുടെ അപേക്ഷ ജനുവരി നാലിന് ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ബിനോയ് കോടിയേരിയുടെ പ്രതികരണം.