കോൺഗ്രസ് നേതാക്കളിൽ നിന്ന് ഭീഷണി ; സംരക്ഷണമാവശ്യപ്പെട്ട് മമ്പറം ദിവാകരൻ ഹൈക്കോടതിയിൽ

 

വിമത കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ പോലീസ് സംരക്ഷണമാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചു. കെ. സുധാകരനടക്കമുള്ള കോൺഗ്രസ് നേതാക്കളിൽ നിന്നും ഭീഷണി നേരിടുന്നുവെന്നാണ് ഹർജി. അഞ്ചാം തീയതി നടക്കാനിരിക്കുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിൽ പോലീസ് സംരക്ഷണവും കോടതി മേൽനോട്ടവുമുണ്ടാകണമെന്നുമാണ് ആവശ്യം. തിരഞ്ഞെടുപ്പിൽ കെ. സുധാകരന്റെ പിന്തുണയുള്ള ഔദ്യോഗിക പക്ഷവും മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗവും തമ്മിലാണ് മത്സരം. കഴിഞ്ഞ ദിവസം കോൺഗ്രസ്സിൽ നിന്ന് മമ്പറം ദിവാകരനെ പുറത്താക്കിയിരുന്നു.