വിലക്കയറ്റം പിടിച്ചു നിര്‍ത്താനും, ജനങ്ങളുടെ ഭക്ഷ്യ ഭദ്രത ഉറപ്പ് വരുത്താനും സപ്ലൈകോയുടെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍. കണ്ണൂരില്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ എം എല്‍ എ കടന്നപ്പള്ളി രാമചന്ദ്രന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു.
വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ വിപണി ഇടപെടല്‍ ശക്തമാക്കുകയാണ് സപ്ലൈകോ. അവശ്യ വസ്തുക്കളില്‍ ഉണ്ടായ വര്‍ദ്ധനവ് സാധാരണ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിലാണ് വീട്ടുമുറ്റത്തേക്ക് സാധനങ്ങള്‍ എത്തിക്കുകയെന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ ഇത്തരമൊരു പരിപാടി കൊണ്ടുവന്നത്.
മാവേലി സ്റ്റോര്‍ ഇല്ലാത്ത താലൂക്ക് പരിധിയിലെ വിവിധ ഭാഗങ്ങളിലാണ് സാധനങ്ങള്‍ എത്തിക്കുക.. കേരളത്തിലുടനീളം എല്ലാ താലൂക്ക് ഓഫീസ് പരിധിയിലും സഞ്ചരിക്കുന്ന മാവേലിസ്റ്റോര്‍ ഒരുക്കിയിട്ടുണ്ട്. വീട്ടിലേക്ക് വേണ്ട എല്ലാ അവശ്യ വസ്തുക്കളും നിങ്ങള്‍ക്കരികില്‍ എത്തും.. ജില്ലാ സപ്ലൈ ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ രാജീവ്, സപ്ലൈകോ ഡിപ്പോ മാനേജര്‍ മാധവന്‍ പോറ്റി തുടങ്ങിയവര്‍ സംസാരിച്ചു.