മോഡലുകളുടെ മരണത്തിൽ സൈജുവിന്റെ സുഹൃത്ത് ഫെബി ജോണിനെ ചോദ്യം ചെയ്യും

 

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സൈജുവിന്റെ സുഹൃത്ത് ഫെബി ജോണിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ഫെബി ജോണിന്റെ സുഹൃത്തുക്കൾക്കാണ് സൈജു പാർട്ടി ഒരുക്കിയത്. സൈജുവിന്റെ ഫോണിലെ രഹസ്യ ഫോൾഡറിൽ കുറ്റകൃത്യങ്ങളുടെ വിഡിയോകൾ അന്വേഷണ സംഘം കണ്ടെത്തി.

സൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മോഡലുകളുടെ മരണത്തിൽ സൈജു തങ്കച്ചനെതിരെ 9 കേസുകൾ എടുക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നു. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ലഹരി പാർട്ടികളെപ്പറ്റി വിവരം ലഭിച്ചത്.

ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് കിട്ടിയ ചിത്രങ്ങളും വീഡിയോകളും അടിസ്ഥാനമാക്കിയാണ് കേസെടുക്കുന്നത്. ലഹരി മരുന്ന് ഉപയോഗിച്ചതിനാണ് കേസ്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകൾ രജിസ്റ്റർ ചെയ്യും. അതേസമയം സൈജു തങ്കച്ചന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.