സംസ്ഥാനത്ത് മദ്യവില ഉയരും

സംസ്ഥാനത്ത് മദ്യവില ഉയരും. മദ്യത്തിന് വില 250 മുതൽ 400 രൂപവരെ കൂടിയേക്കും. ബിയറിന് 50 മുതൽ 75 രൂപവരെ കൂടിയേക്കും. വിദേശ മദ്യത്തിന് 750 രൂപ വരെ കൂടാൻ സാധ്യത.

എന്നാൽ നികുതി ഭാരം താങ്ങാനാകില്ലെന്ന് കേരളത്തിലെ ചെറുകിട മദ്യ ഉത്പാദകർ പറയുന്നു. ബെവ്‌കോയുടെ കാഷ് ഡിസ്‌കൗണ്ട് പരിഷ്‌കാരവും തിരിച്ചടിയാകുമെന്ന് സൂചന.