കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് ആരോഗ്യമന്ത്രാലയം

രാജ്യത്ത് കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. വിമാനത്താവളങ്ങളിലെ പരിശോധനകളും നിയന്ത്രണങ്ങളും വിലയിരുത്താനാണ് യോഗം ചേരുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലാണ് യോഗം

അതിനിടെ കൊവിഷീല്‍ഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡിസിജിഐക്ക് അപേക്ഷ സമര്‍പ്പിച്ചു. ബൂസ്റ്റര്‍ ഡോസ് എന്ന ആവശ്യം ശക്തമാകുന്നതിനിടെ ഒമിക്രോണ്‍ വ്യാപിക്കുന്നതിനാലാണ് അനുമതി തേടിയതെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.അതേസമയം ഡിസംബര്‍ 15ന് പുനരാരംഭിക്കാനിരുന്ന രാജ്യാന്തര വിമാനസര്‍വീസുകള്‍ നീട്ടിവച്ച കാര്യത്തില്‍ കേന്ദ്രത്തിന്റെ പ്രതികരണം ഇന്നുണ്ടായേക്കും