പെരിയ ഇരട്ടക്കൊല കേസില്‍ അഞ്ച് സിപിഐഎം പ്രദേശിക നേതാക്കള്‍ അറസ്റ്റില്‍. സിബിഐ സംഘത്തിന്റെ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ്. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് നടപടി.
കേസ് സിബിഐ ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ അറസ്റ്റാണിത്. പ്രതികളെ നിലവില്‍ കാസര്‍ഗോഡ് സിബിഐ കാസര്‍ഗോഡ് ക്യാംപ് ഓഫിസില്‍ ചോദ്യം ചെയ്യുകയാണ്.
2019 ഫെബ്രുവരി 17നാണ് കാസര്‍കോട് പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.