നാടിൻറെ മുഖച്ഛായമാറ്റുന്ന കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിവേഗ റെയിൽ പദ്ധതിയെ എതിർക്കുന്നത് വികസനം തകർക്കാനാണെന്നും കേരളത്തിൽ കൂടുതൽ നിക്ഷേപം വരുന്നത് ഇല്ലാതാക്കാനാണ് ഇവരുടെ നീക്കമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കെ-റെയിലിനുള്ള ഭൂമിക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുനൽകുന്നുവെന്നും ഒരു പരിസ്ഥിതി ആഘാതവും കെ-റെയിൽ പദ്ധതിയ്ക്ക് ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പൂർണ ഹരിത പദ്ധതിയാണ് കെ-റെയിൽ. പരിസ്ഥിതിലോല മേഖലയിലൂടെ കെ-റെയിൽ പദ്ധതി കടന്നുപോകുന്നില്ലെന്നും വികസന വിരുദ്ധ നിലപാട് കേരളത്തിൽ വിജയിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.