അട്ടപ്പാടി:മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന്

അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്‌നങ്ങൾക്ക് അടിയന്തിര പരിഹാരമുണ്ടാക്കാൻ ഇന്ന് മന്ത്രിമാരുടെ ഉന്നതതല യോഗം ചേരും. പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് ഉന്നതതല യോഗം ചേരുക.

യോഗത്തിൽ തദ്ദേശ സ്വയം ഭരണ-എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ, ധനമന്ത്രി കെഎൻ ബാലഗോപാൽ, ആരോഗ്യ മന്ത്രി വീണാ ജോർജ്, ഭക്ഷ്യ മന്ത്രി ജിആർ അനിൽ തുടങ്ങിയവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.