വാക്‌സിനെടുക്കാത്ത അധ്യാപകരെ പ്രോത്സാഹിപ്പിക്കില്ല; വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്കെതിരെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ കാരണം ഒരു ദുരന്തമുണ്ടാകാന്‍ അനുവദിക്കില്ല.വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് അതിനായി ഒരു അവസരം കൂടി നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഒന്നേമുക്കാല്‍ ലക്ഷം അധ്യാപകഅനധ്യാപക ജീവനക്കാരില്‍ അയ്യായിരത്തോളം പേര്‍ ഇനിയും വാകിസനെടുത്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി വി.ശിവന്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.