കേരളത്തിൽ വാക്സിനേഷൻ കൂട്ടാൻ വിദ​ഗ്ധസമിതി നിർദേശം

ഒമിക്രോൺ പശ്ചാത്തലത്തിൽ വാക്സിനേഷൻ ത്വരിതപ്പെടുത്താൻ വിദ​ഗ്ധ സമിതിയുടെ നിർദേശം. അർഹരായവരുടെ രണ്ടാം ഡോസ് വാക്സിനേഷൻ രണ്ടാവ്ചക്കുള്ളിൽ തൊണ്ണൂറ് ശതമാനത്തിലെത്തിക്കണമെന്നാണ് നിർദേശം. നിലവിൽ വാക്സിനേഷന്റെ കാര്യത്തിൽ സംസ്ഥാനത്തിന് മെല്ലെപ്പോക്കാണ്. ഇത് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് വിദ​ഗ്ധ സമിതി വിലയിരുത്തി.

വളരെ വേ​ഗത്തിൽ പടരുന്ന ഒമിക്രോൺ വകഭേദം കേരളത്തിൽ സ്ഥിരീകരിക്കാൻ സാധ്യത വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ സർക്കാരിന്റെ പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒപ്പം മാസ്ക്, സാമൂഹിക അകലം തുടങ്ങിയ അടിസ്ഥാന തത്വങ്ങൾ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നിർദേശം നൽകണമെന്ന് വി​ദ​ഗ്ദ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.