രാജ്യത്ത് ഇതുവരെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

 

കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ ഭീതി ഉരുന്നതിനിടെ ആശ്വാസവാർത്ത. രാജ്യത്ത് ഇതുവരെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യസഭയിൽ ശീതകാല സമ്മേളനത്തിൽ ചോദ്യോത്തരവേളയിൽ പ്രതികരിക്കുകയായിരുന്നു മാണ്ഡവ്യ.
ഇതുവരെ രാജ്യത്ത് കോവിഡിന്റെ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തിട്ടില്ല. സംശയമുള്ള കേസുകൾ അടിയന്തരമായി പരിശോധിച്ചുവരികയാണ്. കോവിഡ് പ്രതിസന്ധിക്കിടെ നമ്മൾ ഒരുപാട് പഠിച്ചിട്ടുണ്ട്. ഇപ്പോൾ, നമുക്ക് നിരവധി ലബോറട്ടറികളും വിഭവങ്ങളുമെല്ലാമുണ്ട്. ഏതു സാഹചര്യവും നേരിടാൻ നമുക്കാകുമെന്നും മന്ത്രി വ്യക്തമാക്കി.