നടി കങ്കണ റണാവത്തിന് വധഭീഷണി

കർഷക സമരത്തെ വിമർശിച്ചതിന് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് നടി കങ്കണ റണാവത്ത്. വധഭീഷണി മുഴക്കിയവർക്കെതിരെ കങ്കണ പൊലീസിൽ പരാതി നൽകി. എഫ്‌ഐആറിന്‍റെ പകർപ്പടക്കം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചാണ് നടി ഇക്കാര്യം അറിയിച്ചത്

എന്‍റെ വാക്കുകളെ ചൊല്ലിയാണ് വധഭീഷണി. ബതിൻഡയിലെ ഒരു സഹോദരൻ എന്നെ കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തി. ഇത്തരത്തിലുള്ള ഭീഷണികളെ ഞാൻ ഭയപ്പെടുന്നില്ല. ഭീഷണിക്കെതിരെ ഞാൻ കേസ് കൊടുത്തിട്ടുണ്ട്. പഞ്ചാബ് സർക്കാരും ഉടൻ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യമാണ് എനിക്ക് പരമപ്രധാനം. രാജ്യത്തിനായി എന്തു ത്യാഗത്തിനും ഞാന്‍ തയ്യാറാണ്. ഭയപ്പെടില്ല. രാജ്യതാൽപ്പര്യം കണക്കിലെടുത്ത് ഞാൻ രാജ്യദ്രോഹികൾക്കെതിരെ തുറന്ന് സംസാരിക്കും കങ്കണ പറഞ്ഞു.