രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് 64,000 കോടി രൂപ കേന്ദ്രം നിക്ഷേപിക്കുമെന്ന് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ. ആരോഗ്യ മേഖലയിലെ മുഴുവൻ പേർക്കും സുരക്ഷ ഉറപ്പ് വരുത്താൻ കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെമ ഖണ്ഡു സർക്കാർ സംസ്ഥാനത്ത് നടപ്പാക്കിയ വിവിധ പദ്ധതികളെ അഭിനന്ദിച്ച മാണ്ഡവ്യ കേന്ദ്രത്തിൽ നിന്നുള്ള എല്ലാ സഹായവും പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു. അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിൽ ഒരു ദിവസത്തെ പര്യടനത്തിനെത്തിയതാണ് മൻസുഖ് മാണ്ഡവ്യ.