ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ കർഷക സമരം തുടരും ; കിസാൻ യൂണിയൻ

പ്രധാനമന്ത്രിക്ക് കർഷകർ നൽകിയ കത്തിന് ഇതുവരെ മറുപടി ലഭിച്ചില്ല. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് രാകേഷ് ടികായത്. പാർലമെന്റ് മാർച്ച് സംബന്ധിച്ച അന്തിമ തീരുമാനം നാളത്തെ കിസാൻ മോർച്ച യോഗത്തിൽ നടക്കും.പ്രധാനമന്ത്രിക്ക് കർഷകർ നൽകിയ കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള പ്രതികരിച്ചു

വിവാദ കാർഷികനിയമങ്ങൾ പിൻവലിച്ചെങ്കിലും മിനിമം താങ്ങുവില ഉൾപ്പെടെ ആറ് ആവശ്യങ്ങളിൽ തീരുമാനമാകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കർഷകർ. കൃഷി ചെലവിന്‍റെ ഒന്നര ഇരട്ടി വരുമാനം കര്‍ഷകന് ഉറപ്പാക്കണം എന്ന എം എസ് സ്വാമിനാഥൻ കമ്മിഷൻ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാകണം ഇതെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.