മലപ്പുറത്ത് അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

മലപ്പുറത്ത് അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിത്താഴം അഷ്‌റഫ് എന്നയാളാണ് പിടിയിലായത്. പരപ്പനങ്ങാടി, കരിപ്പൂർ എന്നിവിടങ്ങളിലെ സ്‌കൂളുകളിൽ അധ്യാപകനായിരിക്കെ അഷ്‌റഫ് മൂന്നാം തവണയാണ് പോക്‌സോ കേസിൽ അറസ്റ്റിലാകുന്നത്.

ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസുകളിലാണ് മൂന്ന് തവണയും അറസ്റ്റ്. ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.