കാസർഗോഡ് പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടി മുറിച്ച് റാഗിംഗ് ; സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതി

കാസർഗോഡ് പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിംഗിന് ഇരയാക്കി. കഴിഞ്ഞ ദിവസം വിദ്യാർത്ഥിയെ ബലമായി പിടിച്ചിരുത്തി മുടിമുറിക്കുകയായിരുന്നു. ഉപ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ സീനിയർ വിദ്യാർത്ഥികൾക്കെതിരെയാണ് പരാതി. എന്നാൽ ഇതിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നോ പൊലീസിന്റെ ഭാഗത്തുനിന്നോ നടപടി ഉണ്ടായിട്ടില്ല. വിഷയം ചർച്ച ചെയ്യാൻ ഇന്ന് സ്‌കൂളിൽ പി.ടി.എ മീറ്റിംഗ് ചേരുന്നുണ്ട്. അതിനുശേഷമാകും പരാതിയിൽ നടപടി സ്വീകരിക്കുക.