അധ്യായനം വൈകിട്ട് വരെയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് സ്കൂൾ സമയം  വൈകീട്ട് വരെ നീട്ടണമെന്ന് വിദ്യാഭ്യാസവകുപ്പ് .നവംബർ ഒന്നിനാണ് സംസ്ഥാനത്തെ സ്കൂളുകളിൽ വീണ്ടും അധ്യയനം ആരംഭിച്ചത്. എന്നാൽ ഉച്ചവരെ ക്ലാസുകൾ നടത്തിയാൽ സിലബസ് മൊത്തം പഠിപ്പിച്ചു തീർക്കാൻ സാധിക്കില്ലെന്നാണ് വിദ്യാഭ്യാസവകുപ്പിൻ്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലെല്ലാം ക്ലാസുകളും ബാച്ചുകളും തുടരാനാണ് സാധ്യത. നിലവിൽ പലബാച്ചുകളിലായി ബയോബബിൾ സംവിധാനത്തിലാണ് ക്ലാസുകൾ നടക്കുന്നത്