പാലക്കാട് അട്ടപ്പാടിയിൽ അമ്മയും കുഞ്ഞും മരിച്ചു

 

പാലക്കാട് അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചതിന് പിന്നാലെ കുഞ്ഞിന്റെ അമ്മയും മരിച്ചു. കുറവന്‍കണ്ടി സ്വദേശി ബാലകൃഷ്ണന്റെ ഭാര്യ തുളസിയാണ് മരിച്ചത്. തുളസിയുടെ കുഞ്ഞ് രണ്ട് ദിവസം മുന്‍പ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ച്‌ മരിച്ചിരുന്നു.

ഈ മാസം 20നാണ് തുളസിയെ പ്രസവ വേദനയുമായി കോട്ടത്തറ ഗവ.സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ മെഡിക്കല്‍ കോളജിലേക്ക് അയക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ഉടൻ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.
യുവതി സിക്കിള്‍ സെല്‍ അനീമിയ രോഗത്തിന് ചികിത്സയിലായിരുന്നു. അബോധാവസ്ഥയിലായിരുന്ന യുവതി ഇന്ന് രാവിലെയാണ് മരിച്ചത്.