അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുംവരെ സമരം തുടരുമെന്ന് എംഎല്‍എ കെ കെ രമ. സമരം വിജയം കണ്ട ഈ ദിവസം ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണ്. മാധ്യമങ്ങളുടെ ഇടപെടലും അനുപമയുടെ നിശ്ചയദാര്‍ഡ്യവും എല്ലാം കുട്ടിയെ തിരികെ കിട്ടുന്നത് എളുപ്പമാക്കിയെന്നും രമ പ്രതികരിച്ചു.
കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ ശിശുക്ഷേമ സമിതിക്കും സി ഡബ്ല്യു സിക്കും ഗുരുതര പിഴവുകള്‍ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. പിഴവുകള്‍ ഉള്‍ക്കൊള്ളുന്ന വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി.
ഒരു വര്‍ഷം നീണ്ട പോരാട്ടത്തിനാണ് ഫലം കണ്ടത്, പറഞ്ഞറിയിക്കാനാവുനത്തില്‍ അപ്പുറം സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. കുഞ്ഞിനെ നല്ലൊരു മനുഷ്യനായി വളര്‍ത്തും, അത് എല്ലാവര്‍ക്കും കാണാം. കുഞ്ഞിനെ കുറച്ച് കാലം നോക്കിയ ആന്ധ്ര ദമ്പതികളോടും നന്ദി മാത്രമേ പറയാനുള്ളൂവെന്ന് അനുപമ പറഞ്ഞു.