അനുപമ എന്ന അമ്മയുടെ പോരാട്ടത്തിന്റെ കഥയ്ക്ക് അവസാനം കണ്ടിരിക്കുകയാണ്. കേരളം മുുവന്‍ കുറച്ച് ദിവസങ്ങളായി ചര്‍ച്ച ചെയ്യുന്നതും അനുപമയാണ്. ഇപ്പോഴിതാ കുഞ്ഞിന് എയ്ഡന്‍ അനു അജിത്ത് എന്ന് പേരിട്ടിരിക്കുകയാണ് അനുപമ. ചെറു ജ്വാല എന്നാണ് പേരിന്റെ അര്‍ഥം. ഐറിഷ് ഐതിഹ്യത്തില്‍ നിന്നാണ് എയ്ഡന്‍ എന്ന വാക്ക് വന്നത്.
എന്നാല്‍ കുഞ്ഞിനെ തന്നില്‍ നിന്നും അകറ്റിയവര്‍ക്കെതിരെ പോരാട്ടം തുടരാനാണ് അനുപമയുടെ തീരുമാനം. ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനും, സി ഡബ്ലൂ സി ചെയര്‍പേഴ്‌സണ്‍ സുനന്ദക്കുമെതിരെ നടപടി വേണമെന്ന് അനുപമ ആവശ്യപ്പെട്ടു. സമരത്തിന്റെ ഭാവിയുടെ കാര്യത്തില്‍ എല്ലാവരുമായി ചേര്‍ന്നാലോചിച്ച് തീരുമാനമെടുക്കുമെന്നും അനുപമ അറിയിച്ചു.