തീവ്രവാദ ഫണ്ടിംഗ് കേസിൽ മനുഷ്യാവകാശ പ്രവർത്തകൻ അറസ്റ്റിൽ

തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഖുറം പർവേസിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ശ്രീനഗറിലെ വസതിയിലും ഓഫീസിലും സംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഖുറം പർവേസിനെ അറസ്റ്റ് ചെയ്തത്.തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് ശ്രീനഗറിലെ പർവേസിന്റെ സോൻവാറിലെ വസതിയിലും അമീറ കടലിലെ ഓഫീസിലും ഏജൻസി റെയ്ഡ് നടത്തിയിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ പർവേസിന്റെ വസതിയിലും ഓഫീസിലും ഉൾപ്പെടെ താഴ്‌വരയിലെ നിരവധി സ്ഥലങ്ങളിൽ ഏജൻസി റെയ്ഡ് നടത്തിയിരുന്നു.