അന്വേഷണം അവസാനഘട്ടത്തില്‍; എല്ലാവരെയും വീണ്ടും ചോദ്യംചെയ്യും: കമ്മിഷണര്‍.

മോഡലുകളുടെ അപകടമരണത്തില്‍ അന്വേഷണം അവസാനഘട്ടത്തിലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ നാഗരാജു.നഷ്ടപ്പെട്ട സി സി ടി വി ദൃശ്യങ്ങൾ കണ്ടെത്താൻ ശ്രമം തുടരുകയാണന്നുo തെളിവുകളെല്ലാം ശേഖരിച്ച ശേഷം എല്ലാവരെയും വീണ്ടുo ചോദ്യം ചെയ്യുമെന്നും കമ്മീഷ്ണർ വ്യക്തമാക്കി.

നമ്പര്‍ 18 ഹോട്ടൽ ഉടമയ്ക്കെതിരെ വിശദമായ അന്വേഷണമാണ് മരിച്ച പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയി വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടർന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജന്‍റെ കുടുംബം ആവശ്യപ്പെട്ടു. കാണാതായ ഹാ‍ർഡ് ഡിസ്ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അൻസി കബീറിന്‍റെ കുടുംബത്തിന്‍റെ നിലപാട്