മുല്ലപ്പെരിയാർ അണക്കെട്ടിൽ ഈവർഷത്തെ ഏറ്റവും ഉയർന്ന ജലനിരപ്പ്

 

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141. 40 അടിയായി ഉയർന്നു. സെക്കൻഡിൽ 5617 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. ഈവർഷത്തെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് ഇന്ന് രേഖപ്പെടുത്തിയത്.  1867 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.

മുല്ലപ്പെരിയാർ കേസിലെ ഹർജികൾ പരി​ഗണിക്കുന്നത് സുപ്രിംകോടതി ഡിസംബർ 10ലേക്ക് മാറ്റി. നിലവിലുള്ള കോടതിയുടെ ഇടക്കാല ഉത്തരവിൽ ഉടൻ മാറ്റം വേണ്ടെന്ന് കേരളം വാദിച്ചു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾക്ക് ശേഷം റൂൾകർവ് വിഷയം പരിഗണിച്ചാൽ മതിയെന്നും കേരളം ആവശ്യപ്പെട്ടു.