മോഫിയ പർവിന്റെ പരാതി ലഭിച്ചിരുന്നു; വനിതാ കമ്മിഷൻ അധ്യക്ഷ

ആലുവയിൽ നവവധു മോഫിയ പർവിൻ തൂങ്ങി മരിച്ച സംഭവത്തിൽ പ്രതികരണവുമായി വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി. മോഫിയ പർവിന്റെ പരാതി ലഭിച്ചിരുന്നെന്ന് പി സതീദേവി പറഞ്ഞു. റൂറൽ എസ് പിക്ക് നൽകിയ പരാതിയുടെ പകർപ്പ് ഉൾപ്പെടെയാണ് വനിതാ കമ്മിഷന് പരാതി നൽകിയതെന്നും പെൺകുട്ടിയുടെ പരാതിയിൽ മാനസിക പീഡനം ഉണ്ടായതായി പരാമർശമുണ്ടെന്നും വനിതാ കമ്മിഷൻ അധ്യക്ഷ വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. 8 മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീൻ്റെ വിവാഹം കഴിഞ്ഞത്.