കണ്ണൂർ ധർമ്മടത്ത് ഐസ്ക്രീം ബോംബ് പൊട്ടി വിദ്യാർത്ഥിക്ക് പരുക്ക്. ധർമടം പാലയാട് നരി വയലിലാണ് സ്‌ഫോടനം നടന്നത്. കളിക്കുന്നതിനിടെ ഐസ്‌ക്രീം ബോൾ എറിഞ്ഞപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. നരിവയൽ സ്വദേശി പന്ത്രണ്ട് വയസുള്ള ശ്രീ വർദ്ധനാണ് പരുക്കേറ്റത്. കുട്ടിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് നിന്ന് ഐസ്‌ക്രീം ബോംബ് കണ്ടെത്തി. പൊലീസ് പരിശോധന തുടരുകയാണ്.