അനുപമയുടെ കുഞ്ഞിന്റെ ഡി. എൻ. എ പരിശോധന ഇന്ന് നടത്തും; രണ്ട് ദിവസത്തിനകം നടപടി ക്രമങ്ങൾ പൂർത്തിയാവും

 

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയ്ക്ക് കുഞ്ഞിനെ തിരികെ നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടപടികൾ ഇന്ന് തുടങ്ങിയേക്കും.അജിത്തിന്റെയും അനുപമയുടെയും സാംപിളുകളെടുക്കലാണ് ആദ്യം നടപടി. രണ്ട് ദിവസത്തിനുള്ളിൽ പരിശോധനാഫലം നൽകുന്നതടക്കം നടപടി
പൂർത്തീകരിക്കാനാണ് ശ്രമം.രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലായിരിക്കും ഡിഎൻഎ പരിശോധന നത്തുക.

ആന്ധ്രയിൽ നിന്ന് ഇന്നലെ രാത്രിയോടെ തിരികെയെത്തിച്ച കുഞ്ഞിനെ നിർമലാ ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നൽകിയിരുന്നുവെങ്കിലും ഇത് നിലവിൽ അനുവദിച്ചിട്ടില്ല.

അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.ഇതേ തുടർന്നായിരുന്നു ശിശു ക്ഷേമ സമിതിയുെട തുടർ നടപടികൾ.