മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.10 അടിയായി ഉയർന്നു. ഡാമിന്റെ ഒരു ഷട്ടർ 10.സെ.മീ തുറന്നു. നീരൊഴുക്ക് കൂടിയതിനെ തുടർന്ന് കൂടുതൽ വെള്ളം തുറന്നു വിട്ടിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നില്ല. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 2400.08 അടിയാണ്. ചെറുതോണി അണക്കെട്ടിൽ നിന്നും എൺപതിനായിരം ലിറ്റർ വെള്ളമാണ് സെക്കൻഡിൽ തുറന്നു വിടുന്നത്. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നാണ് കോൺഗ്രസ്സിന്റെ ആവശ്യം.