മോഡലുകൾക്ക് ശീതളപാനീയത്തിൽ ലഹരി നൽകിയതായി പോലീസിന് രഹസ്യ സന്ദേശം

വാഹനാപകടത്തിൽ കൊല്ലപ്പെട്ട മോഡലുകൾക്ക് ശീതളപാനീയത്തിൽ ലഹരി കലർത്തിയെന്ന സംശയം ബലപ്പെടുന്നു. രഹസ്യസന്ദേശം. സ്ഥിരീകരിക്കാൻ നിശാപാർട്ടി നടന്ന ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ വീണ്ടെടുക്കണം. ആൻസി കബീറും ഹോട്ടലുടമ റോയിയും തമ്മിൽ മുൻപരിചയമുണ്ട്. ഇതാണ് അൻസിയും സംഘവും റോയിയുടെ ഹോട്ടലിലെ പാർട്ടിയിൽ പങ്കെടുക്കാൻ കാരണം.

ഹോട്ടലിലെ രാസലഹരി പാർട്ടികൾക്ക് നേതൃത്വം നൽകിയ സൈജു തങ്കച്ചൻറെ സാന്നിധ്യമാണ് അപകടത്തിന് കാരണമെന്നാണ് അനുമാനം. മോഡലുകൾക്ക് ഒപ്പമുണ്ടായിരുന്ന മുഹമ്മദ് ആഷിഖിനും അബ്‌ദുൽ റഹ്‌മാനും കൂടിയ അളവിൽ മദ്യം വിളമ്പി സൽക്കരിചിരുന്നു. ഒപ്പം യുവതികൾക്കും ശീതളപാനീയത്തിൽ അമിത അളവിൽ ലഹരി ചേർത്ത് നൽകിയെന്ന രഹസ്യവിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.