നൂറു കോടി കടന്ന് കെഎസ്ആര്‍ടിസിയുടെ വരുമാനം

നൂറു കോടി കടന്ന് കെഎസ്ആര്‍ടിസിയുടെ വരുമാനം.കോവിഡ് രണ്ടാം തരംഗത്തിനു ശേഷം ഇതാദ്യമായാണ് പ്രതിമാസ വരുമാനം നൂറു കോടി കടക്കുന്നത്. 113.77 കോടി രൂപയാണ് ഒക്ടോബര്‍ മാസത്തില്‍ കെഎസ്ആര്‍ടിസി വരുമാനം നേടിയത്.

അതേസമയം ലഭിച്ച വരുമാനത്തിന്റെ ഇരട്ടിയാണ് ചെലവ്. ഓപ്പറേറ്റിങ് വിഭാഗത്തില്‍ നിന്ന് 106.25 കോടിയും നോണ്‍ ഓപ്പറേറ്റിങ് വിഭാഗത്തില്‍ നിന്ന് 4.40 കോടിയുമാണ് ഇത്തവണ ലഭിച്ചത്. എന്നാല്‍ 94.95 കോടി രൂപയാണ് ഒക്ടോബര്‍ മാസം ജീവനക്കാര്‍ക്ക് വിതരണം ചെയ്തത്.

നിലവില്‍ 3,300 സര്‍വീസുകളില്‍ നിന്നായി ഒരു ദിവസം 3.60 കോടി രൂപയാണ് ശരാശരി വരുമാനം. ഇതില്‍ 1.80 കോടി രൂപ ഇന്ധനച്ചെലവാണ്. വൈദ്യുതി, അനുബന്ധ ചെലവുകള്‍ക്കായി 30 ലക്ഷം രൂപയും വേണം.സെപ്തംബറില്‍ 86.97കോടി രൂപയായിരുന്നു വരുമാനം