പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയവരെ കണ്ടെത്താനാകാതെ പൊലീസ്

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്‍റെ കൊലപാതകത്തില്‍(murder) പ്രതികള്‍ക്ക് പിന്നാലെ സഞ്ചരിച്ച് അന്വേഷണ സംഘം. പ്രതികള്‍ സഞ്ചരിച്ച വഴികളികളിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു.പെരുവമ്പ് വരെയുള്ള പത്തിലേറെ കേന്ദ്രങ്ങളിലെ
സിസിടിവി ദൃശ്യങ്ങളില്‍ പ്രതികള്‍ സഞ്ചരിച്ച വെള്ള മാരുതി 800 കാര്‍ പതിഞ്ഞു

സംഭവം നടന്ന മമ്പറത്ത് പ്രതികളെത്തിയത് തിങ്കളാഴ്ച 8.58 ന് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.സംഭവ സ്ഥലത്തുനിന്നും ഒരു കിലോമീറ്ററില്‍ താഴെയുള്ള ഉപ്പുംപാടത്ത്അക്രമി സംഘം എത്തിയത് 7 മണിയോടെയെന്നും വ്യക്തമായി. ഒന്നര മണിക്കൂറിലധികം കൊല്ലപ്പെട്ട സഞ്ജിത്തിനെ കാത്ത് പ്രതികളിരുന്നു. അ‍ഞ്ച് കിലോമീറ്റര്‍ ദൂരത്തുള്ള പെരുവമ്പില്‍ 6.35ഓടെ പ്രതികളെത്തിയിരുന്നു എന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായത്.ദീര്‍ഘ കാലമായി നടത്തിയ ആസൂത്രണമായതിനാല്‍ പ്രതികളിലേക്ക് വേഗത്തിലെത്തുകയെന്നത് എളുപ്പമല്ലെന്നാണ് പൊലീസ് വിലയിരുത്തല്‍