ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം;എൻഐഎ അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ

പാലാക്കട്ടെ ആർഎസ്എസ് പ്രവത്തകൻ സഞ്ജിത്തിന്റെ കൊലപാതകം എൻഐഎ അന്വേഷിക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആവശ്യം ഉന്നയിച്ച് കെ സുരേന്ദ്രൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി.

കൊലപാതകം നടത്തിയത് പരിശീലനം നേടിയ തീവ്രവാദികളാണെന്നും പൊലീസ് പക്ഷപാതപരമായി പെരുമാറിയെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.ഇന്നലെ രാവിലെ 9 മണിയോടെയാണ് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുമായി ബൈക്കിൽ പോകുമ്പോൾ കാറിലെത്തിയ സംഘം സഞ്ജിത്തിനെ വെട്ടുകയായിരുന്നു.