പാലക്കാട് ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എസ്.ഡി.പി.ഐ ക്രിമിനൽ സംഘങ്ങളെ സർക്കാരും സിപിഐഎമ്മും സംരക്ഷിക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു
പൊലീസ് കൂടി ചേർന്നാണ് ഇവർക്ക് സംരക്ഷണം നൽകുന്നത്. 10 ദിവസത്തിനുള്ളിൽ 2 ആർ.എസ്.എസ് പ്രവർത്തകരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. യാതൊരു പ്രകോപനമില്ലാത്ത സ്ഥലങ്ങളിൽ ആസൂത്രിതമായാണ് കൊലപാതകങ്ങൾ നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.