മോഡലുകളുടെ മരണം : ഫോർട്ട് കൊച്ചിയിൽ നിന്നും രണ്ടു കാറുകൾ പിന്തുടർന്നു

മോഡലുകളുടെ അപകട മരണത്തിൽ കൂടുതൽ നിഗമനങ്ങളുമായി പൊലീസ്. ഡിജെ പാർട്ടി നടന്ന ഹാളിലും പാർക്കിങ് ഏരിയയിലും വച്ച് വാക്കുതർക്കം ഉണ്ടായിട്ടുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.ഫോർട്ട് കൊച്ചിയിൽ നിന്ന് അപകടം നടന്ന സ്ഥലം വരെ രണ്ട് കാറുകൾ ഇവരെ പിന്തുടർന്നു.അപകടം നടന്ന സ്ഥലത്തേക്ക് കാറിനെ പിന്തുടർന്ന് ഹോട്ടലുടമ എത്തിയതായി പൊലീസ് സംശയിക്കുന്നു.