അതിശക്തമഴ; ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം; പമ്പാ സ്‌നാനം അനുവദിക്കില്ല

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പമ്പാ സ്‌നാനം അനുവദിക്കില്ല.കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാല്‍ അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വരുന്ന നാല് ദിവസവും ശബരിമലയില്‍ എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കും. സ്‌പോട്ട് ബുക്കിംഗ് നിര്‍ത്തുമെന്നും വെര്‍ച്ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് തീയതി മാറ്റി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്ത് മഴ തുടരുന്ന സ്ഥിതിയില്‍ തീവ്ര മഴയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കാന്‍ വിളിച്ചുചേര്‍ത്ത ജില്ലാ കലക്ടര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.