നടി കങ്കണ റണാവട്ടിന്റെ വിവാദപ്രസ്താവനയ്‌ക്കെതിരെ ഈയിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന സീരിയല്‍ നടി കാമ്യ പഞ്ചാബി രംഗത്ത്.കങ്കണ പറഞ്ഞത് ശുദ്ധ ഭോഷ്‌കാണ്. ദേശത്തിന്റെ വീരജവാന്മാരെ അപമാനിക്കുന്ന പ്രസ്താവനയാണ് അവര്‍ നടത്തിയത്. യഥാര്‍ത്ഥ ഭാരതീയര്‍ അവര്‍ക്കെതിരെ സംസാരിക്കും. ഞങ്ങള്‍ പൊരുതും.കങ്കണയെ അവരുടെ പത്മ പുരസ്‌കാരങ്ങള്‍ തിരിച്ചെടുത്ത് അറസ്റ്റു ചെയ്യണമെന്നും കാമ്യ വ്യക്തമാക്കി.
1947ല്‍ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമല്ല, ഭിക്ഷയാണ് എന്നായിരുന്നു കങ്കണ റണാവട്ടിന്റെ പ്രസ്താവന.നരേന്ദ്രമോദി അധികാരത്തിലെത്തിയ 2014ലാണ് ഇന്ത്യയ്ക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചതെന്നും നടി പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍ എനിക്ക് രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുണ്ട്. എന്നാല്‍ ദേശീയതയെ കുറിച്ചും സൈന്യത്തെ കുറിച്ചും സംസ്‌കാരത്തെ കുറിച്ചും പറയുമ്പോള്‍ ഞാന്‍ ബിജെപിയുടെ അജണ്ടയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് എന്നാണ് ആരോപണം. ഇതെങ്ങനെയാണ് ബിജെപിയുടെ അജണ്ടയാകുന്നത്. ഇത് രാജ്യത്തിന്റെ അജണ്ടയാണ്. എനിക്കു വേണ്ടി ആരും സംസാരിക്കുന്നില്ലെങ്കില്‍ ഞാന്‍ തന്നെ സംസാരിക്കുമെന്നും കങ്കണ പറഞ്ഞു.എന്നാല്‍ നടിയുടെ പരാമര്‍ശം വലിയ രീതിയില്‍ വിവാദമായതോടെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായും കങ്കണ വ്യക്തമാക്കിയിരുന്നു.1947ല്‍ ഏതു യുദ്ധം നടന്നു എന്നെനിക്കറിയില്ലെന്നും ആരെങ്കിലും അതേക്കുറിച്ച് പറഞ്ഞുതരുമെങ്കില്‍ എന്റെ പത്മ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കി മാപ്പു പറയാമെന്നും നടി ഇന്‍സ്റ്റഗ്രാം സ്റ്റോറീസിലൂടെ പ്രതികരിച്ചിരുന്നു.