തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്.മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട പ്രഖ്യാപിച്ചു.. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റു ജില്ലകളിലും റെഡ് അലര്‍ട്ടിന് സമാനമായ മുന്നൊരുക്കങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.കനത്ത മഴയും നാശ നഷ്ടങ്ങളുമുണ്ടായ തിരുവനന്തപുരം ജില്ലയില്‍ അതീവ ജാഗ്രതയാണ്.കനത്ത മഴമൂലം ഇന്നലെ മണ്ണ് വീണ് മൂടി പാറശാല റെയില്‍വേ പാളത്തിലെ മണ്ണ് പൂര്‍ണമായും നീക്കാന്‍ കഴിഞ്ഞില്ല. ശക്തമായ മഴയില്‍ മണ്ണ് വീണ്ടും വീഴുകയാണ്. നെയ്യാറ്റിന്‍കര ദേശീയപാതയിലെ മരുത്തൂര്‍പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തി.
പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നദീ തീരങ്ങളിലും ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളപ്പൊക്ക മേഖലകളില്‍ ജനങ്ങള്‍ ആവശ്യം വന്നാല്‍ മാറി താമസിക്കാന്‍ സജ്ജരാകണമെന്നും മലയോര മേഖലയിലെ യാത്ര ഒഴിവാക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
കോട്ടയം ജില്ലയുടെ മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുന്നു. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് 30 ഇടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ പെരുന്നയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.എറണാകുളത്തെ പല ഇടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. കനത്ത മഴയില്‍ പറവൂര്‍ മാര്‍ക്കറ്റ് റോഡില്‍ കട തകര്‍ന്ന് വീണു