കണ്ണൂര്‍ തളിപ്പറമ്പ് സര്‍സയ്യിദ് കോളജിലെ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത പരാതിയില്‍ 4 സീനിയര്‍ വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍. ഒരു വിദ്യാര്‍ത്ഥിയെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി മുഹമ്മദ് നിദാനെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഷഹ്‌സാദ് മുബാറക്കിനാണ് മര്‍ദനമേറ്റത്. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ റാഗിംങ് ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ 12 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.